Thursday, January 25, 2007

മഞ്ഞയും മഞ്ഞും പിന്നെ ഞാനും ...

...

ഏറ്റവും ഒടുവില്‍ അവിടെ നിന്ന് രക്ഷ പെട്ടു പോരുമ്പോള്‍ എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിച്ചു നന്നായി ജീവിക്കണം എന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുളൂ. ഒന്നുമില്ലാത്തവ്‌ നു പിന്നെ എന്തുണ്ട് നേടാനായി. കരഞ്ഞു തളര്‍ന്നു ഉറങ്ങിയ അനേകം രാത്രികളില്‍ ഒരു സ്വപ്നവും നന്നായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തിനധികം, പകിട്ടുള്ള ഒരു സ്വപ്നവും ഉറക്കത്തില്‍ കടന്നു വന്നീല എന്നു വേണം പറയാന്‍

റല്‍വയ് സ്റ്റേഷനിലെ വിരസമായ യാത്രപറച്ചില്‍ എങ്ങനെയും അവസാനിപ്പിച്ചു ട്രൈനില്‍ കയറുമ്പോള്‍ അമ്മയുടെ നിറഞ്ഞു തുളുമ്പി യ കണ്ണുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചു. പിന്നെ വെറുതെ മുഖം കാണിക്കുന്ന അച്ഛന്റെ മുഖം ഓര്‍ക്കാതിരിക്കാനും.. അച്ഛന്‍ എന്നും അങ്ങിനെ ആയിരുന്നു..ഉള്ളില്‍ ഒരു മുഖം പുറത്ത് മറ്റൊരു മുഖം..

ട്രൈന്‍ മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍ കൈകള്‍ യാത്രികമായി ച ലി ച്ച തും..ഒന്നു നേടിയിട്ടില്ലാത്ത ഈ മണ്ണില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും ആയി തീര്‍ന്നേ മതിയാവൂ എന്ന വാശി ഉണ്ടായിരുന്നു ...

വിരസമായ ജീവിതത്തില്‍...പിന്നെയും ഒരുപാടു കഷ്ടപെട്ട തും..പിന്നെ ജോലി തേടി മണല്‍ക്കാടുകളിലേക്ക് തിരിച്ചതും..സ്വപ്ന ഭൂമിയെ മനസ്സിലാകിയതറിഞ്ഞതും അറിയാത്ത പലതും സ്വയം മനസ്സിലാകി..ജീവിക്കാന്‍ ശ്രമിച്ചതും, പിന്നെ എപ്പോഴോ ഒരു കൊച്ച് ജീവിതം നീട്ടി കാണിച്ച കൈകള്‍ മുറുകെ പിടിച്ചു ജീവിതത്തിലെ ഒരു നാഴികകല്ലു കൂടി പിന്നിട്ടു തിരുഞ്ഞു നോക്കുമ്പോള്‍ അവിസ്വസനീയം എന്നു തോന്നുന്നുണ്ടായിരുന്നോ...
പിന്നെയും ജീവിതത്തിലെ ആര്‍ത്തഴച്ചു വന്ന സന്തോഷങ്ങളും ദുഖങ്ങളും ഈത്‌ വാങ്ങി ഇരുന്നതും തളര്‍ന്നതും..അവിടെ ഉണ്ടായ മനസ്സിലെ നീ റ്റ ലുകള്‍ ക്കൊക്കെ ഉത്തരം കണ്ടെത്താനാവാതതെ വിങ്ങി കരഞ്ഞതും...

വീണ്ടും അവിടെ നിന്ന് മഞ്ഞു പൊതിഞ്ഞ ഈ നാട്ടിലേത്തുവാനുള്ള ആവേശം ...ആവശ്യമായി മുന്‍പില്‍ മഹാമേരു വിനെ പോലെ വന്നു നിന്നപോള്‍..രണ്ടാമതൊന്ന് ചിന്തികാനാവാതെ...ഇറങ്ങിത്തിരിച്ചു ഈ മഞ്ഞു പൊതിഞ്ഞ താഴ്വരയില്‍...ഒരു സ്വപ്നത്തിന്റെ ബാക്കി ഭാഗം പൂര്‍ത്തിയാക്കാനെന്ന വണ്ണം ...ഇപ്പോള്‍ ഇങ്ങനെ ഇവിടെ....ഇരുന്നേ ചിന്തിയ്ക്കുമ്പോള്‍...
പച്ച ഇലകള്‍ക്ക് മഞ്ഞ നിറം വന്നു തുടങ്ങിയിരുന്നു ..
ഒപ്പം മനസ്സില്‍ മഞ്ഞപ്പിന്‌ റ്റെ ആലസ്യവും ...

Wednesday, January 17, 2007

അറിവിന്റെ നിറവിന്റെ ചിരി

എനിക്ക്‌ ഒത്തിരി പറയണം എന്നുണ്ടായിരുന്നു. 
പക്ഷേ പലതും പറയാന്‍ കഴിഞ്ഞില്ല. .. 
അറിയാത്ത പലതും ചോദിക്കണം എന്നുണ്ടായിരുന്നു, എന്നാൽ അതിനും കഴിഞ്ഞില്ല... 
ഇനിയെന്നു പറയുമെന്നും , അതിനു കഴിയുമോ എന്നും അറിഞ്ഞുകൂടാ..

 സമയം കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരു വിഷമത്തില്‍ ആകപ്പെട്ടത്‌ പോലെ തോന്നുന്നു. മനസ്സ്‌ നൊവുന്നത്‌ കൊണ്ടായിരിക്കണം..കണ്ണില്‍ വെള്ളം നിറയുന്നു.. മൂടല്‍ വന്നത്‌ പോലെ. അതു അറിയുമ്പോള്‍ പിന്നെയും എന്തൊക്കെയോ..തൊണ്ടയില്‍ വന്നു നിറയുന്നു. ശ്വാസം വന്നു അടഞ്ഞത് പോലെ.. .. 

 വയ്യ ! ഞാന്‍ പോയിക്കോട്ടെ ? 

 ഒരു മറുപടിയും പറയാതെ എന്റെ കണ്ണിലേക്കും മുഖത്തേക്കും നോക്കി നില്‍ക്കുന്ന ഇയ്ളെ ഞാന്‍ എങ്ങിനെ ഇട്ടേച്ച് ഓടിപ്പോകും .. അതിനും വയ്യല്ലോ ഈശ്വര്ാ... .. 

എന്തെങ്കിലും ഒന്നു പറയൂ... എന്നെ ഇങ്ങനെ കൊല്ലാതെ... 

 ആ മുഖത്ത്‌ വന്നു നിറയുന്ന വല്ലാത്ത ഒരു ഭാവം..എനിക്ക്‌ കാണാമായിരുന്നു. അതോടെ ഈ കാലുകള്‍ അനങ്ങാന്‍ കഴിയാതെ മരവിച്ചുപോകുന്നതും ഞാന്‍ അറിഞ്ഞു ആ നില്‍പ്പില്‍ ഞാന്‍ അറിഞ്ഞു എനിക്ക്‌ ഇതില്‍ നിന്നും പിന്‍ മാറാന്‍ കഴിയില്ല .. ഒരിക്കലും ... 
ഈ മുഖം കണ്ടുകൊണ്ടല്ലാതെ ഇനി തുടര്‍ന്നു ജീവിക്കാനും കഴിയില്ല എന്ന സത്യം !! അതോടൊപ്പം അതു നല്‍കുന്ന മനസ്സിലെ സുഖകരമായ ഒരു സ്വസ്ഥതതയും... 
അതു പതിയെ എന്റെ മുഖത്ത്‌ പ്രകടമായപ്പോള്‍ ... ആ മുഖത്തുണ്ടായ അമ്പരപ്പ് പതിയെ സന്തോഷമാവുന്നത്‌ അറിഞ്ഞപ്പോള്‍...
 ഹൃദയത്തിലെവിടെയോ ഒരു മുല്ലപ്പൊവ് വിടര്‍ന്നത്‌ പതിയെ മുഖത്തോടു അടുപ്പിച്ചു വാസ നിക്കാന്‍ തോന്നിയോ ? ഉവ്വോ ? 

സംശയം തീര്‍ക്കാന്‍ വീണ്ടും ആ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ കണ്ടു..  സന്തോഷത്തിന്റെ വലിയൊരു തിരയിളക്കം .. 

പതിയെ ആ മുഖത്തേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ മനസിലായി ആ ഹൃദയത്തില്‍ നിന്നുള്ള ചിരിയുടെ നൈര്‍മ്മല്യം ...


എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...