വരണ്ട മണ്ണിനും വരണ്ട ചുണ്ടിനും
മോഹിക്കാൻ, പ്രതീക്ഷിക്കാൻ
അവസാനമായി ഒന്നേയുണ്ടായിരുന്നുള്ളു .. ഒന്നുമാത്രം
"ഇത്തിരി നനവ് "
ഒന്നാശ്വസിക്കാൻ, പിന്നെയൊന്നു കണ്ണടച്ചുറങ്ങാൻ ..
മണ്ണിന്റെ മാറിനുള്ളിൽ ഉണങ്ങി വരണ്ടുപോയ വിത്തുകൾ
മണ്ണറിയാതെ ഉണരാതുറങ്ങാൻ മോഹിച്ചു ..
പറയാൻ ബാക്കി വച്ച വാക്കുകൾ ജനിക്കും മുൻപേ
ഒടുങ്ങിത്തീർന്നതോർത്തു ചുണ്ടുകളും
ഒടുക്കത്തെയുറക്കത്തിലേക്കു യാത്രയാവാൻ മോഹിച്ചു ..
നനവില്ലാത്ത ലോകത്തേക്ക് ..
നാവില്ലാത്ത ലോകത്തേക്ക് !!
4 comments:
It is indeed a very touching expression with sophisticated literary skills
Preethy D'Souza
Very fine literary skills and expression 👌
Romantic, nostalgic writing
Post a Comment