Wednesday, November 14, 2007

മരുഭൂമികള്‍ ഉണ്ടാവുന്നത്‌

മരുഭൂമിയിലെ പെരുവഴിയില്‍ പകച്ചു നില്‍കുമ്പോള്‍ സൂര്യന്‍ ചോദിച്ചു , മണ്ടാ നിനക്കു വഴിയും വഴിപോക്കാരെയും ഇതു വരെ അറിഞ്ഞുകൂടെ? മരുഭൂമിയിലെ രാത്രിയില്‍ വിറച്ചിരുന്നപ്പൊള്‍ കാറ്റേന്നോട്‌ പറഞ്ഞു കണ്ടോ ഇവിടത്തെ മണ്ണിനു എന്നെയും സൂര്യനെയും ഒരുപോലെ സ്നേഹിക്കാനറിയാം. ഒന്നും മിണ്ടാതെ കാറ്റിന്റെ നേരെ നോക്കിയപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു. അപ്പോള്‍ കാറ്റ് പറഞ്ഞു, നീ പോയി കിടന്നു ഉറങ്ങൂ. ഞാന്‍ നിന്നെ  ജനാലയിലൂടെ നിന്നെ താരാട്ട് പാടി ഉറക്കാം. 

 പിറ്റേന്നു മണല്‍ക്കാറ്റ്‌വന്നു കടന്നുപോയപ്പോള്‍ മണ്ണു പറക്കുന്നതും പുതിയ കുഴികള്‍ ഉണ്ടാവുന്നതും കുന്നുകള്‍ യാത്ര ചെയിത്ു വാസ സ്ഥലം മാറ്റുന്നതും കണ്ടു. അപ്പോള്‍ വഴിപോക്കന്‍ പറഞ്ഞു കര്‍ക്കിടകത്തിലെ വെള്ളപൊക്കത്തിനു മണ്ണോലിച്ചു പോയതുപോലെ തന്നെ ഒരു സംശയോമില്ല.. ഇത്തിരി കൂടി പോയെന്നു മാത്രം. പക്ഷേ പേടിക്കേണ്ട കേട്ടോ. പാവം മണ്ണിനു ഒന്നും അറിയില്ല, കാറ്റിനും .... 

 പിറ്റേന്നും മരുഭൂമി പുഞ്ചിരിച്ചു ..അപ്പൂക്കിളിയുടെ ചിരിപോലെ. 

നാലുകെട്ടീല്‍ നിന്ന് ഗോവിന്ദന്‍കുട്ടി പിന്നെയും കൊറൊളാ കാറില്‍ കേറി ഓഫ്ഫീസില്‍ പോയി .. വൈകുന്നേരം കൊത്തിയാന്കല്ലില് പോയി പൊറോട്ടയും ബീഫ് കറിയും കഴിച്ചു.. ഇടക്ക് ചുറ്റും പറന്നു നടന്ന തുമ്പിയെ ഇടത്‌ കൈ കൊണ്ട്‌ ആട്ടി ഓടിച്ചു.. 
 പിന്നെ നടന്നു വന്നു താഴത്തെ *ബകാലായില്‍ നിന്നും പൂവന്‍ പഴവും വാങ്ങി മുറിയിലേക്ക്‌ കയറി പോയി. പോകുന്ന വഴിയില്‍ ഇന്നെങ്കിലും നീര്‍മാതളം പൂത്തിട്ടുണ്ടോ എന്നു ഒരിക്കല്‍ കൂടി ബോക്സില്‍ കയ്യിട്ടു നോക്കി. 

 മമ്മൂട്ടി മരത്തിനു ചുറ്റി ഓടുന്ന ഭാഗം വന്നപ്പൊള്‍..പതിയെ എഴുന്നേറ്റ്‌ തലേന്നത്തെ *ബകാര്‍ഡീ കപ്‌ ബോര്‍ഡില്‍ നിന്നും എടുത്തു ഇത്തിരി സെവണപ്പുമ് ചേര്‍ത്തു ഒരു കവിൾ കുടിച്ചു.. എന്നിട്ടു ഒരു സിഗരറ്റ് എടുത്തു പുകച്ചു ...
 പിന്നെ.. പതിവു പോലെ മമ്മൂട്ടി മോഹന്‍ലാല്‍ ആയി സുരേഷ് ഗോപിയായി അങ്ങനെ ബകാര്‍ഡീ കുപ്പി മുഴുവന്‍ കാലിയായി.. എന്നിട്ടു എസി കുറേ കൂടി കൂട്ടിയിട്ടു കമ്പിളിയുടെ അടിയിലേക്ക് കേറി പതിയെ കണ്ണടച്ച്‌ നെല്ലിയാംപതിയുടെ ചുരങ്ങളൂടെ കയറി കാടിന്റെ മര്‍മ്മരം കേള്‍ക്കാന്‍ കൊതിച്ചു ചെവിയോര്‍ത്തു കിടന്നു. 

 പുറത്ത് അപ്പുറത്ത് മറ്റു മുറികളില്‍ മരുഭൂമികള്‍ ഉണ്ടാവുയും.. വേറെ ചില ഫ്ലാറ്റുകളില്‍ മുന്തിരി വള്ളികള്‍ പൂക്കൂകയും മാതള നാരകം ഉണ്ടാവുയും ചെയിത്ു. ചിലരില്‍ ബോധോദയം ഉണ്ടാവുകയും അവര്‍ എന്നും മുട്ടു കുത്തി നിന്ന് പ്രാർത്ഥിച്ചു  തുടങ്ങി. സമാധാനം കിട്ടിയവര്‍ ബാകാര്‍ഡീയൊ, വിസ്കിയോ, ബ്രാന്‍ടിയോ ഇല്ലാതെ തന്നെ കിടന്നുറങ്ങി.. അല്ലാത്തവര്‍ മറ്റു പലതും കഴിച്ചു കിടന്നുറങ്ങി.. ഇതൊന്നും ചെയ്യാത്തവര്‍ ആര്‍ക്കോ വേണ്ടി ഉണ്ടും ഉറങ്ങിയും ഏര്‍പോര്‍ട്‌ ടാക്സും കൊടുത്തു അവിടെ പിന്നെയും ജീവിച്ചു.. 
 ഒടുവില്‍ പലരും പല നാളില്‍ നാട്ടില്‍ പോകുകയും ചെഇതു. എന്നാല്‍ ചിലര്‍ പിന്നെയും അവിടെ കിടന്നു കാലചക്രം തിരിച്ചു കൊണ്ടിരുന്നു. പോയവര്‍ പലരും തിരികെ എത്തുവാന്‍ ശ്രമിക്കുമ്പോള്‍, പോകാന്‍ കഴിയാത്തവര്‍ പോയവരുടെ നല്ലകാലത്തെയും, നാട്ടിലെ പഴയ നല്ല നാളുകളെയും ഓര്‍ത്തു നെടുവീര്‍പ്പിടുകയും ചെയിത്ു. 

 അങ്ങനെ മരുഭൂമികള്‍ മനസ്സുകളില്‍ പെരുകികൊണ്ടേയിരുന്നു. പുതുതായി പലരും മരുഭൂമികളെ സ്നേഹിക്കാനായി ഒഴുകികൊണ്ടുമിരുന്നു. 

 *ബകാലാ - അറബി നാടുകളിലെ ഒരു കട *ബകാര്‍ഡീ - ഒരു തരം വൈറ്റ്‌ റം പോലെയുള്ള മദ്യം

Tuesday, February 20, 2007

പഴയ പഴയതുകള്‍

സഞ്ചിയും തൂക്കി ഒന്നാം ക്ലാസ്സില് പോയ കാലം കഴിഞ്ഞു.
വേഗത്തില്‍ വന്ന ബസ്സിന്റെ പുറകേ ഓടി ഹൈസ്ക്കൂളും കഴിഞ്ഞു.
സമരങ്ങള്‍ വന്നതും കണ്ടും ക്ലാസ്സില് കയറാതെ
സിനിമ കണ്ടു രസിച്ചു കോളേജും കഴിഞ്ഞു.
ജോലിക്കായി തിരഞ്ഞു പഠിച്ചു .. ഡിപ്ളൊമകളുടെ എണ്ണം കൂട്ടികൊണ്ട് അലഞ്ഞു

ഒടുവില്‍ കിട്ടിയതില്‍ പിടിച്ചു കയറി ലോകത്തോടു വിളിച്ചു പറഞ്ഞു ഞാന് നേടി നേടി..

അതിനിടയില്‍ ഓര്‍ത്തുവച്ചത്‌ പലതും മറന്നുപോയി
ഇടയില്‍ കണ്ടും അറിഞ്ഞതും ശീലിച്ചു പോയി
പഴയത്തിനെ എല്ലാമൊന്നും ഓര്ക്കാന് സമയം കിട്ടിയില്ല
ഓര്‍ത്തതിനെ ഒക്കെ ഒട്ടും കിട്ടിയതുമില്ല
അങ്ങനെ ബന്ധങ്ങള്‍ ഒക്കെ മറന്നു പോയി
പിന്നെ പിന്നെ പുതിയവയില്‍ പഴയത് തിരഞ്ഞു
കിട്ടാതായപ്പോള്‍ പഴയത്തിനെ ഓര്‍ത്തു.


ഇതിനിടയില്‍ പുതിയവ ഉണ്ടാകുയും
ചെറിയവയൊക്കെ വലുതതാവുകയും
വലുത് വളര്ച്ച മൂരടിച്ചു തളരുകയും,ചിലത് വളര്‍ച്ച എത്തി ഒതുങ്ങുകയും ചെയിത്ു..


ഒടുവില്‍ ഇപഴയഒക്കെ ഓര്‍ത്തു എന്നു മാത്രം
പുതിയവ മടുത്തിട്ടാല്ല പഴയത് മെഛചമായിട്ടല്ല ..
പഴയ പുതിയതും പുതിയ പഴയതും വേണം എന്നു തോന്നിയിട്ടുണ്ടാവണം
അല്ലെങ്കില് പഴയ പഴയത്തിനെ പുതിയ പുതിയതിനെക്കാളും ഓര്‍ത്തതുകൊണ്ടാവുമോ ?
ആര്ക്കറിയാം.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല ..

ഒരു കാര്യം ചോദിക്കാന് വിട്ടുപോയി ..
നിങ്ളാ രാ മനസ്സിലായില്ലല്ലോ ?
എപ്പോഴാ വന്നേ ?
ഇവിടെ വേറെ ആരും ഇപ്പോ ഇല്ല..
പോയിട്ട് വൈകീട്ട് വരുകയാവും നല്ലത്..
വല്ളാതതൊരു ചുമ നെഞ്ചിന് കൂട് തകര്ക്കുന്ന പോലെ...

വരില്ലേ ?
വരണം കേട്ടോ മിണ്ടിയും പറഞ്ഞും ഇരിക്കാം..കുറേ നേരം.. ഇപ്പോ ഒന്നിനും വയ്യ

Thursday, January 25, 2007

മഞ്ഞയും മഞ്ഞും പിന്നെ ഞാനും ...

...

ഏറ്റവും ഒടുവില്‍ അവിടെ നിന്ന് രക്ഷ പെട്ടു പോരുമ്പോള്‍ എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിച്ചു നന്നായി ജീവിക്കണം എന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുളൂ. ഒന്നുമില്ലാത്തവ്‌ നു പിന്നെ എന്തുണ്ട് നേടാനായി. കരഞ്ഞു തളര്‍ന്നു ഉറങ്ങിയ അനേകം രാത്രികളില്‍ ഒരു സ്വപ്നവും നന്നായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തിനധികം, പകിട്ടുള്ള ഒരു സ്വപ്നവും ഉറക്കത്തില്‍ കടന്നു വന്നീല എന്നു വേണം പറയാന്‍

റല്‍വയ് സ്റ്റേഷനിലെ വിരസമായ യാത്രപറച്ചില്‍ എങ്ങനെയും അവസാനിപ്പിച്ചു ട്രൈനില്‍ കയറുമ്പോള്‍ അമ്മയുടെ നിറഞ്ഞു തുളുമ്പി യ കണ്ണുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചു. പിന്നെ വെറുതെ മുഖം കാണിക്കുന്ന അച്ഛന്റെ മുഖം ഓര്‍ക്കാതിരിക്കാനും.. അച്ഛന്‍ എന്നും അങ്ങിനെ ആയിരുന്നു..ഉള്ളില്‍ ഒരു മുഖം പുറത്ത് മറ്റൊരു മുഖം..

ട്രൈന്‍ മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍ കൈകള്‍ യാത്രികമായി ച ലി ച്ച തും..ഒന്നു നേടിയിട്ടില്ലാത്ത ഈ മണ്ണില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും ആയി തീര്‍ന്നേ മതിയാവൂ എന്ന വാശി ഉണ്ടായിരുന്നു ...

വിരസമായ ജീവിതത്തില്‍...പിന്നെയും ഒരുപാടു കഷ്ടപെട്ട തും..പിന്നെ ജോലി തേടി മണല്‍ക്കാടുകളിലേക്ക് തിരിച്ചതും..സ്വപ്ന ഭൂമിയെ മനസ്സിലാകിയതറിഞ്ഞതും അറിയാത്ത പലതും സ്വയം മനസ്സിലാകി..ജീവിക്കാന്‍ ശ്രമിച്ചതും, പിന്നെ എപ്പോഴോ ഒരു കൊച്ച് ജീവിതം നീട്ടി കാണിച്ച കൈകള്‍ മുറുകെ പിടിച്ചു ജീവിതത്തിലെ ഒരു നാഴികകല്ലു കൂടി പിന്നിട്ടു തിരുഞ്ഞു നോക്കുമ്പോള്‍ അവിസ്വസനീയം എന്നു തോന്നുന്നുണ്ടായിരുന്നോ...
പിന്നെയും ജീവിതത്തിലെ ആര്‍ത്തഴച്ചു വന്ന സന്തോഷങ്ങളും ദുഖങ്ങളും ഈത്‌ വാങ്ങി ഇരുന്നതും തളര്‍ന്നതും..അവിടെ ഉണ്ടായ മനസ്സിലെ നീ റ്റ ലുകള്‍ ക്കൊക്കെ ഉത്തരം കണ്ടെത്താനാവാതതെ വിങ്ങി കരഞ്ഞതും...

വീണ്ടും അവിടെ നിന്ന് മഞ്ഞു പൊതിഞ്ഞ ഈ നാട്ടിലേത്തുവാനുള്ള ആവേശം ...ആവശ്യമായി മുന്‍പില്‍ മഹാമേരു വിനെ പോലെ വന്നു നിന്നപോള്‍..രണ്ടാമതൊന്ന് ചിന്തികാനാവാതെ...ഇറങ്ങിത്തിരിച്ചു ഈ മഞ്ഞു പൊതിഞ്ഞ താഴ്വരയില്‍...ഒരു സ്വപ്നത്തിന്റെ ബാക്കി ഭാഗം പൂര്‍ത്തിയാക്കാനെന്ന വണ്ണം ...ഇപ്പോള്‍ ഇങ്ങനെ ഇവിടെ....ഇരുന്നേ ചിന്തിയ്ക്കുമ്പോള്‍...
പച്ച ഇലകള്‍ക്ക് മഞ്ഞ നിറം വന്നു തുടങ്ങിയിരുന്നു ..
ഒപ്പം മനസ്സില്‍ മഞ്ഞപ്പിന്‌ റ്റെ ആലസ്യവും ...

Wednesday, January 17, 2007

അറിവിന്റെ നിറവിന്റെ ചിരി

എനിക്ക്‌ ഒത്തിരി പറയണം എന്നുണ്ടായിരുന്നു. 
പക്ഷേ പലതും പറയാന്‍ കഴിഞ്ഞില്ല. .. 
അറിയാത്ത പലതും ചോദിക്കണം എന്നുണ്ടായിരുന്നു, എന്നാൽ അതിനും കഴിഞ്ഞില്ല... 
ഇനിയെന്നു പറയുമെന്നും , അതിനു കഴിയുമോ എന്നും അറിഞ്ഞുകൂടാ..

 സമയം കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരു വിഷമത്തില്‍ ആകപ്പെട്ടത്‌ പോലെ തോന്നുന്നു. മനസ്സ്‌ നൊവുന്നത്‌ കൊണ്ടായിരിക്കണം..കണ്ണില്‍ വെള്ളം നിറയുന്നു.. മൂടല്‍ വന്നത്‌ പോലെ. അതു അറിയുമ്പോള്‍ പിന്നെയും എന്തൊക്കെയോ..തൊണ്ടയില്‍ വന്നു നിറയുന്നു. ശ്വാസം വന്നു അടഞ്ഞത് പോലെ.. .. 

 വയ്യ ! ഞാന്‍ പോയിക്കോട്ടെ ? 

 ഒരു മറുപടിയും പറയാതെ എന്റെ കണ്ണിലേക്കും മുഖത്തേക്കും നോക്കി നില്‍ക്കുന്ന ഇയ്ളെ ഞാന്‍ എങ്ങിനെ ഇട്ടേച്ച് ഓടിപ്പോകും .. അതിനും വയ്യല്ലോ ഈശ്വര്ാ... .. 

എന്തെങ്കിലും ഒന്നു പറയൂ... എന്നെ ഇങ്ങനെ കൊല്ലാതെ... 

 ആ മുഖത്ത്‌ വന്നു നിറയുന്ന വല്ലാത്ത ഒരു ഭാവം..എനിക്ക്‌ കാണാമായിരുന്നു. അതോടെ ഈ കാലുകള്‍ അനങ്ങാന്‍ കഴിയാതെ മരവിച്ചുപോകുന്നതും ഞാന്‍ അറിഞ്ഞു ആ നില്‍പ്പില്‍ ഞാന്‍ അറിഞ്ഞു എനിക്ക്‌ ഇതില്‍ നിന്നും പിന്‍ മാറാന്‍ കഴിയില്ല .. ഒരിക്കലും ... 
ഈ മുഖം കണ്ടുകൊണ്ടല്ലാതെ ഇനി തുടര്‍ന്നു ജീവിക്കാനും കഴിയില്ല എന്ന സത്യം !! അതോടൊപ്പം അതു നല്‍കുന്ന മനസ്സിലെ സുഖകരമായ ഒരു സ്വസ്ഥതതയും... 
അതു പതിയെ എന്റെ മുഖത്ത്‌ പ്രകടമായപ്പോള്‍ ... ആ മുഖത്തുണ്ടായ അമ്പരപ്പ് പതിയെ സന്തോഷമാവുന്നത്‌ അറിഞ്ഞപ്പോള്‍...
 ഹൃദയത്തിലെവിടെയോ ഒരു മുല്ലപ്പൊവ് വിടര്‍ന്നത്‌ പതിയെ മുഖത്തോടു അടുപ്പിച്ചു വാസ നിക്കാന്‍ തോന്നിയോ ? ഉവ്വോ ? 

സംശയം തീര്‍ക്കാന്‍ വീണ്ടും ആ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ കണ്ടു..  സന്തോഷത്തിന്റെ വലിയൊരു തിരയിളക്കം .. 

പതിയെ ആ മുഖത്തേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ മനസിലായി ആ ഹൃദയത്തില്‍ നിന്നുള്ള ചിരിയുടെ നൈര്‍മ്മല്യം ...


എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...