Wednesday, January 17, 2007

അറിവിന്റെ നിറവിന്റെ ചിരി

എനിക്ക്‌ ഒത്തിരി പറയണം എന്നുണ്ടായിരുന്നു. 
പക്ഷേ പലതും പറയാന്‍ കഴിഞ്ഞില്ല. .. 
അറിയാത്ത പലതും ചോദിക്കണം എന്നുണ്ടായിരുന്നു, എന്നാൽ അതിനും കഴിഞ്ഞില്ല... 
ഇനിയെന്നു പറയുമെന്നും , അതിനു കഴിയുമോ എന്നും അറിഞ്ഞുകൂടാ..

 സമയം കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരു വിഷമത്തില്‍ ആകപ്പെട്ടത്‌ പോലെ തോന്നുന്നു. മനസ്സ്‌ നൊവുന്നത്‌ കൊണ്ടായിരിക്കണം..കണ്ണില്‍ വെള്ളം നിറയുന്നു.. മൂടല്‍ വന്നത്‌ പോലെ. അതു അറിയുമ്പോള്‍ പിന്നെയും എന്തൊക്കെയോ..തൊണ്ടയില്‍ വന്നു നിറയുന്നു. ശ്വാസം വന്നു അടഞ്ഞത് പോലെ.. .. 

 വയ്യ ! ഞാന്‍ പോയിക്കോട്ടെ ? 

 ഒരു മറുപടിയും പറയാതെ എന്റെ കണ്ണിലേക്കും മുഖത്തേക്കും നോക്കി നില്‍ക്കുന്ന ഇയ്ളെ ഞാന്‍ എങ്ങിനെ ഇട്ടേച്ച് ഓടിപ്പോകും .. അതിനും വയ്യല്ലോ ഈശ്വര്ാ... .. 

എന്തെങ്കിലും ഒന്നു പറയൂ... എന്നെ ഇങ്ങനെ കൊല്ലാതെ... 

 ആ മുഖത്ത്‌ വന്നു നിറയുന്ന വല്ലാത്ത ഒരു ഭാവം..എനിക്ക്‌ കാണാമായിരുന്നു. അതോടെ ഈ കാലുകള്‍ അനങ്ങാന്‍ കഴിയാതെ മരവിച്ചുപോകുന്നതും ഞാന്‍ അറിഞ്ഞു ആ നില്‍പ്പില്‍ ഞാന്‍ അറിഞ്ഞു എനിക്ക്‌ ഇതില്‍ നിന്നും പിന്‍ മാറാന്‍ കഴിയില്ല .. ഒരിക്കലും ... 
ഈ മുഖം കണ്ടുകൊണ്ടല്ലാതെ ഇനി തുടര്‍ന്നു ജീവിക്കാനും കഴിയില്ല എന്ന സത്യം !! അതോടൊപ്പം അതു നല്‍കുന്ന മനസ്സിലെ സുഖകരമായ ഒരു സ്വസ്ഥതതയും... 
അതു പതിയെ എന്റെ മുഖത്ത്‌ പ്രകടമായപ്പോള്‍ ... ആ മുഖത്തുണ്ടായ അമ്പരപ്പ് പതിയെ സന്തോഷമാവുന്നത്‌ അറിഞ്ഞപ്പോള്‍...
 ഹൃദയത്തിലെവിടെയോ ഒരു മുല്ലപ്പൊവ് വിടര്‍ന്നത്‌ പതിയെ മുഖത്തോടു അടുപ്പിച്ചു വാസ നിക്കാന്‍ തോന്നിയോ ? ഉവ്വോ ? 

സംശയം തീര്‍ക്കാന്‍ വീണ്ടും ആ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ കണ്ടു..  സന്തോഷത്തിന്റെ വലിയൊരു തിരയിളക്കം .. 

പതിയെ ആ മുഖത്തേക്ക്‌ വീണ്ടും നോക്കി... അപ്പോള്‍ മനസിലായി ആ ഹൃദയത്തില്‍ നിന്നുള്ള ചിരിയുടെ നൈര്‍മ്മല്യം ...


No comments:

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...