Tuesday, February 20, 2007

പഴയ പഴയതുകള്‍

സഞ്ചിയും തൂക്കി ഒന്നാം ക്ലാസ്സില് പോയ കാലം കഴിഞ്ഞു.
വേഗത്തില്‍ വന്ന ബസ്സിന്റെ പുറകേ ഓടി ഹൈസ്ക്കൂളും കഴിഞ്ഞു.
സമരങ്ങള്‍ വന്നതും കണ്ടും ക്ലാസ്സില് കയറാതെ
സിനിമ കണ്ടു രസിച്ചു കോളേജും കഴിഞ്ഞു.
ജോലിക്കായി തിരഞ്ഞു പഠിച്ചു .. ഡിപ്ളൊമകളുടെ എണ്ണം കൂട്ടികൊണ്ട് അലഞ്ഞു

ഒടുവില്‍ കിട്ടിയതില്‍ പിടിച്ചു കയറി ലോകത്തോടു വിളിച്ചു പറഞ്ഞു ഞാന് നേടി നേടി..

അതിനിടയില്‍ ഓര്‍ത്തുവച്ചത്‌ പലതും മറന്നുപോയി
ഇടയില്‍ കണ്ടും അറിഞ്ഞതും ശീലിച്ചു പോയി
പഴയത്തിനെ എല്ലാമൊന്നും ഓര്ക്കാന് സമയം കിട്ടിയില്ല
ഓര്‍ത്തതിനെ ഒക്കെ ഒട്ടും കിട്ടിയതുമില്ല
അങ്ങനെ ബന്ധങ്ങള്‍ ഒക്കെ മറന്നു പോയി
പിന്നെ പിന്നെ പുതിയവയില്‍ പഴയത് തിരഞ്ഞു
കിട്ടാതായപ്പോള്‍ പഴയത്തിനെ ഓര്‍ത്തു.


ഇതിനിടയില്‍ പുതിയവ ഉണ്ടാകുയും
ചെറിയവയൊക്കെ വലുതതാവുകയും
വലുത് വളര്ച്ച മൂരടിച്ചു തളരുകയും,ചിലത് വളര്‍ച്ച എത്തി ഒതുങ്ങുകയും ചെയിത്ു..


ഒടുവില്‍ ഇപഴയഒക്കെ ഓര്‍ത്തു എന്നു മാത്രം
പുതിയവ മടുത്തിട്ടാല്ല പഴയത് മെഛചമായിട്ടല്ല ..
പഴയ പുതിയതും പുതിയ പഴയതും വേണം എന്നു തോന്നിയിട്ടുണ്ടാവണം
അല്ലെങ്കില് പഴയ പഴയത്തിനെ പുതിയ പുതിയതിനെക്കാളും ഓര്‍ത്തതുകൊണ്ടാവുമോ ?
ആര്ക്കറിയാം.. ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല ..

ഒരു കാര്യം ചോദിക്കാന് വിട്ടുപോയി ..
നിങ്ളാ രാ മനസ്സിലായില്ലല്ലോ ?
എപ്പോഴാ വന്നേ ?
ഇവിടെ വേറെ ആരും ഇപ്പോ ഇല്ല..
പോയിട്ട് വൈകീട്ട് വരുകയാവും നല്ലത്..
വല്ളാതതൊരു ചുമ നെഞ്ചിന് കൂട് തകര്ക്കുന്ന പോലെ...

വരില്ലേ ?
വരണം കേട്ടോ മിണ്ടിയും പറഞ്ഞും ഇരിക്കാം..കുറേ നേരം.. ഇപ്പോ ഒന്നിനും വയ്യ

5 comments:

ബിന്ദു said...

http://ashwameedham.blogspot.com/2006/07/blog-post_28.html
സെറ്റിങ്ങ്സ് ഒക്കെ ഇതില്‍ പറഞ്ഞിട്ടുണ്ട്. കണ്ടിരുന്നോ? മലയാളം ബ്ലോഗുലോകത്തിലേക്കു സ്വാഗതം. :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒടുവില്‍ കിട്ടിയതില്‍ പിടിച്ചു കയറി ലോകത്തോടു വിളിച്ചു പറഞ്ഞു ഞാന് നേടി നേടി..

വേണു venu said...

നല്ല രസം വായിക്കാന്‍‍. ഓര്‍മ്മകളുടെ തന്നെ ജീവിതവും ലോകവും. സ്വാഗതം.തുടരുക.:)

Able said...

നന്ദി വേണു ചേട്ടാ. ഇത്തിരി ഓര്‍മകള്‍ ഒത്തിരി സുഖം നല്‍കുന്ന വേളകള്‍ ആകട്ടെ !

Sapna Anu B.George said...

ഞാന്‍ എന്നോ മറന്നു എന്നു കരുതിയ പഴയ കാലം, ഞന്‍ എന്നെത്തെന്നെകണ്ടു താങ്കളുടെ ഈ വരികളില്‍..... മനസ്സിന്റെ ചാഞ്ചല്യം എത്രനന്നായി വരച്ചു കാണീച്ചിരിക്കുന്നു... വായിക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കണം.

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...